എല്ലായിടത്തും എന്നെ ഇങ്ങനെ പിന്തുടരരുത്’ ആരാധകർക്ക് മുന്നറിയിപ്പുമായി രജനികാന്ത്
സ്റ്റെൽ മന്നൻ രജനികാന്തിന് ലോകമെമ്പാടും ആരാധകരുണ്ട്. താരത്തെ കാണാനായി ആഗ്രഹിച്ച് വിവിധ സ്ഥലങ്ങളിൽ ആരാധകർ കാത്തുനിൽക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ പോകുന്ന സ്ഥലങ്ങൾ പിൻതുടർന്ന് പോകുന്ന ആരാധകരും രജനികാന്തിന് ഉണ്ട്. അത്തരത്തിൽ പിന്തുടർന്ന ആരാധകർക്ക് രജനികാന്ത് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തന്നെ എല്ലാ സ്ഥലത്തും ഇങ്ങനെ പിൻതുടരരുതെന്നാണ് താരം പറഞ്ഞത്.ചെന്നെെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഷൂട്ടിംഗിന് പോകാൻ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ അടുത്തേയ്ക്ക് ആരാധകർ ഓടി എത്തി. കൂട്ടത്തിൽ ഒരു ആരാധകൻ ‘പെർമനന്റ് സൂപ്പർസ്റ്റാർ നീണാൾ വാഴട്ടെ’ എന്ന് വിളിച്ചു പറഞ്ഞു. ഇത് കേട്ട താരം ഉടനെ തിരിഞ്ഞ്. ‘ എല്ലായിടത്തും എന്നെ ഇങ്ങനെ പിന്തുടരരുത് എന്നും പോയി നിങ്ങളുടെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവെന്നും’ പറഞ്ഞു. രജനികാന്തിന്റെ പ്രതികരണം ശരിയാണെന്ന് പറഞ്ഞ് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ജയിലറിൽ മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കന്നടയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നിർണായക വേഷത്തിലുണ്ട്. തമന്ന ഭാട്ടിയ ആണ് നായിക.രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. നെൽസൻ ദിലീപ്കുമാർ തന്നെയാണ് ചിത്രത്തിന്റെ രചനയും. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം.