പാല് വില ലിറ്ററിന് 3 രൂപ കൂട്ടി ;പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
പണപ്പെരുപ്പത്തിന് പിന്നാലെ സാധാരണക്കാര്‍ക്ക് മറ്റൊരു ആഘാതം കൂടി. പാലിന്റെ വില വര്‍ദ്ധിപ്പിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, അമൂല്‍. കമ്പനി പായ്ക്കറ്റ് പാലിന്റെ എല്ലാ വിഭാഗങ്ങളുടേയും വില 3 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് അമൂല്‍ പാല് വില വര്‍ദ്ധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ (ഫെബ്രുവരി 3) പ്രാബല്യത്തിൽ വരും.