റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണവില, ഒരു പവന് 42,880 രൂപയിലെത്തി
രാജ്യത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിയ്ക്കുന്നു. സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില
ഇന്ന് വിപണി ആരംഭിച്ച അവസരത്തില്‍ തന്നെ 480 രൂപ ഉയർന്ന് 42,880 രൂപയിലെത്തി. അതേസമയം, ബുധനാഴ്ച ഒരു പവന് നിരക്ക് 42,400 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 5,360 രൂപയായി. ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയുടെ റെക്കോർഡാണ് ഇന്ന് വിപണി മറികടന്നത്.