പരീക്ഷാഹാൾ നിറയെ പെൺകുട്ടികളെ കണ്ട 12ാം ക്ളാസുകാരൻ ബോധം കെട്ടുവീണു, പിന്നാലെ പനിയും
പാട്ന: പരീക്ഷാഹാൾ നിറയെ പെൺകുട്ടികളെകണ്ട് പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥി തലകറങ്ങി വീണു. ബീഹാറിലെ ഷരീഫ് അല്ലമാ ഇക്ബാൽ കോളേജിലെ വിദ്യാർത്ഥിയായ മണി ശങ്കറിനാണ് ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് ബോധം പോയത്.നളന്ദയിലെ ബ്രില്യന്റ് സ്കൂളിൽ പരീക്ഷയെഴുതാൻ എത്തിയതായിരുന്നു മണി ശങ്കർ. ഹാളിൽ പ്രവേശിച്ചപ്പോൾ കണ്ടത് 50 വിദ്യാർത്ഥിനികളെ. മണിശങ്കർ മാത്രമായിരുന്നു പരീക്ഷാഹാളിൽ ആൺകുട്ടിയായി ഉണ്ടായിരുന്നത്. പിന്നാലെ ബോധരഹിതനായ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബോധം പോയത് കൂടാതെ വിദ്യാർത്ഥിയ്ക്ക് പനി ബാധിച്ചുവെന്നും ബന്ധു പറഞ്ഞു. വിദ്യാർത്ഥിയിപ്പോൾ ബീഹാറിലെ സദാർ ആശുപത്രിയിൽ ചികിത്സയിലാണ്.