മോഡേൺ ലുക്കില്‍ ഹണി റോസ്; ഫോട്ടോഷൂട്ട് വിഡിയോ
നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഷിക്കു ജെ. ആണ് ഫോട്ടോഗ്രാഫർ. ശ്രേഷ്ടയാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.
സംവിധായകൻ ഒമർ ലുലു ഉൾപ്പടെ നിരവധിപ്പേരാണ് നടിയുടെ ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയത്. ഒമർ ലുലുവിന്റെ കമന്റിന് പ്രതികരണവുമായി ഹണിയും എത്തി.
മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് ഹണി റോസ് നായികയായി എത്തിയ അവസാന മലയാള ചിത്രം. ബാലയ്യ നായകനായ വീര സിംഹ റെഡ്ഡിയിലും പ്രധാന വേഷത്തിൽ ഹണി എത്തിയിരുന്നു. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു വീര സിംഹ റെഡ്ഡി.