കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
ഇടുക്കി: കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും മരിച്ചു. തൊടുപുഴ പുല്ലറയ്ക്കൽ ആന്റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. മകൾ സിൽനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു.
ജനുവരി മുപ്പതിനാണ് ആന്റണിയും കുടുംബവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തെ ബ്ലേഡ് മാഫിയയോ മറ്റോ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.