കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്തപ്പോൾ സൗദാമിനിയുടെ മുളകുപൊടി പ്രയോഗം, നക്ഷത്രക്കാലെണ്ണിയത് എസ് ഐയും എ എസ് ഐയും
തൃശൂർ: കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. വനിതാ എസ്.ഐ: അടക്കമുള്ളവരുടെ കണ്ണിലേക്കാണ് സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് അതിക്രമം നടത്തിയത്.തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ വനിത എസ്.ഐ: ഗീതുമോൾ, എ.എസ്.ഐ: സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. തൃശൂർ വിജിലൻസ് കോടതിയിൽ ബഹളം വച്ചതിനെത്തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവർ മുളകുപൊടി പ്രയോഗം നടത്തിയത്.