ടി ഇ അബ്ദുല്ലയുടെ നിര്യാണത്തിൽ എസ്ഡിപിഐ അനുശോചനം
കാസർകോട്: നഗരസഭ മുൻ ചെയർമാനും, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായ ടിഇ അബ്ദുല്ലയുടെ നിര്യാണത്തിൽ എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു സൗമ്യനായ പൊതുപ്രവർത്തകനായിരുന്നു ടിഇയെന്നും കുടുംബത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കുമുണ്ടായ ദുഃഖത്തിൽ പങ്ക്ചേരുന്നതായും കമ്മിറ്റി അനുശോചനകുറിപ്പിൽ പറഞ്ഞു
ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി,ജനറൽ സെക്രട്ടറി എഎച്ച് മുനീർ,സെക്രട്ടറി ഖാദർ അറഫ,ഖജാഞ്ചി ആസിഫ് ടിഐ എന്നിവർ ടിഇ അബ്ദുല്ലയുടെ നിര്യാണത്തിൽ അനുശോചിച്ചു