കാശ്മീരിലെ ഗുൽമാർഗിൽ ഹിമപാതം; രണ്ട് പോളിഷ് പൗരന്മാർ മരിച്ചു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ശ്രീനഗർ: കാശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പോളിഷ് പൗരന്മാർ മരിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 19 പേരെ രക്ഷപ്പെടുത്തി. സ്കീ റിസോർട്ടിന് സമീപത്തുള്ള അഫർവത് കൊടുമുടിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കൂടുതൽ പേർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സെെന്യത്തിന്റെയും പൊലീസിന്റെയും രക്ഷാപ്രവർത്തനം തുടരുകയാണ്.അപകടത്തിൽപ്പെട്ടത് വിനോദ സഞ്ചാരികളാണെന്നാണ് പൊലീസ് അറിയിച്ചത്. മരിച്ച പോളിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ നിയമനടപടിക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷപ്പെടുത്തിയ 19 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.Rescue ops at Gulmarg avalanche, Baramulla police teams along with others on
ഗുൽമാർഗ് സ്കീ റിസോർട്ട് പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരുന്നുയെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലും ഹിമപാതം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആളപായമൊന്നും അതിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഹിമപാത മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു.