രാജ്യത്തെ ആദ്യ ട്രാൻസ്മാൻ പ്രഗ്നൻസി, പുരുഷപങ്കാളിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സിയ പവൽ
രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി ട്രാൻസ്മാൻ. സഹദ് ഫാസിൽ- സിയ പവൽ ട്രാൻസ് ദമ്പതികളിൽ പുരുഷ പങ്കാളിയായ സഹദ് ഫാസിലാണ് കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നത്. സഹദിന്റെ ഉദരത്തിലിപ്പോൾ എട്ടുമാസം പ്രായമുള്ള കുഞ്ഞുണ്ട്. ‘അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും സഫലമാകുന്നു’ എന്ന കുറിപ്പോടെ സിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും ചിത്രങ്ങളും ഏറെ വൈറലാവുകയാണ്.