മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, അമ്മയുടെ കാമുകനായ ഇരുപത്തിയാറുകാരൻ അറസ്റ്റിൽ
ബംഗളൂരു: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അമ്മയുടെ കാമുകൻ അറസ്റ്റിൽ. ഇരുപത്തിയാറുകാരനാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതി കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
സൗത്ത് ബംഗളൂരുവിൽ കാമാക്ഷിപാളയ പൊലീസ് പരിധിയിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി പ്രതിയ്ക്ക് കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ട്. യുവതി ഒരു വസ്ത്ര നിർമാണശാലയിലാണ് ജോലിയ്ക്ക് പോകുന്നത്. ഈ സമയം യുവാവാണ് കുഞ്ഞിനെ നോക്കിയിരുന്നത്.
സംഭവദിവസം രാത്രി ഇയാൾ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് യുവതി വിവരമറിഞ്ഞത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.