സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി, 7.5% വരെ പലിശ ലഭിക്കുമെന്ന് ധനമന്ത്രി
ഡൽഹി: സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് മഹിളാ സമ്മാൻ സേവിംഗ്സ് പത്ര പദ്ധതി പ്രഖ്യാപിച്ചത്.
രണ്ടു വർഷമാണ് പദ്ധതിയുടെ കാലാവധി. രണ്ടു ലക്ഷം രൂപവരെ നിക്ഷേപിക്കാം. 7.5% വരെ പലിശ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, പി എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിന്റെ പ്രയോജനം എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ലഭിക്കും. രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.