വിദ്യാര്‍ഥിനിയെ വെട്ടിയ യുവാവ് പിടിയിൽ; കുരുക്കിയത് മൂന്നാറിലെ കൊടുംതണുപ്പ്
മൂന്നാർ ∙ കോളജില്‍നിന്നു ഹോസ്റ്റലിലേക്കു നടന്നുപോയ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പ്രതി ആല്വിൻ (24) ആണ് പിടിയിലായത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാൾ പഴയ മൂന്നാറിലെ സിഎസ്ഐ പള്ളിക്കു സമീപം ഒളിച്ചിരുന്നു. ആക്രമണത്തിനിടെ കൈയ്ക്കു പരുക്കേറ്റിരുന്നു. രാത്രിയിൽ തണുപ്പ് സഹിക്കാനാകാതെ പുറത്തിറങ്ങി നടന്നപ്പോൾ ഗാർഡ് കാണുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും; റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടിTOP NEWS
പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും; റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി
ചൊവ്വാഴ്ച വൈകിട്ടാണ് അയല്‍വാസിയായ വിദ്യാര്‍ഥിനിയെ മുഖത്തു വെട്ടിപ്പരുക്കേല്പിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞത്. വൈകിട്ട് 5നു നല്ലതണ്ണി റോഡിലെ ഒറ്റപ്പെട്ട സ്ഥലത്തെ വളവിലായിരുന്നു സംഭവം. പഴയ മൂന്നാര്‍ ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് സ്ഥാപനത്തിലെ ഒന്നാം വര്‍ഷ ടിടിസി വിദ്യാര്‍ഥിനി പാലക്കാട് കോഴിപ്പാറ സ്വദേശിനി ഇട്ടിയപ്പുറത്താര് എ.പ്രിന്സിക്കാണു (21) വാക്കത്തി കൊണ്ടു വെട്ടേറ്റത്. ഇതുവഴി വാഹനത്തിലെത്തിയവരാണു വെട്ടേറ്റു രക്തത്തില്‍ കുളിച്ചു പാതയോരത്തു കിടന്ന പെണ്‍കുട്ടിയെ കണ്ടത്.
കഴുത്തിനു മുകളിലായി ഇടതുചെവിയിലും കവിളിലുമാണു വെട്ടേറ്റത്. പെണ്‍കുട്ടി ടാറ്റാ ടീ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവരും നേരത്തേ സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍, യുവാവിന്റെ സ്വഭാവദൂഷ്യം മൂലം സൗഹൃദത്തില്‍നിന്നു പിന്മാറുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്കി.