എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് പട്ടയം കൈമാറി
കാസർകോട് : കാസര്‍കോട് താലൂക്കിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഉദ്ദേശ്കുമാറിന്റെ കുടുംബത്തിന് പാടിയില്‍ വീട് നിര്‍മ്മിക്കുന്നതിനായി അനുവദിച്ച ഭൂമിയുടെ പട്ടയം കളക്ടറുടെ ചേംബറില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിതരണം ചെയ്തു. ഉദ്ദേശ്കുമാറിന്റെ രക്ഷിതാക്കള്‍ പട്ടയം ഏറ്റുവാങ്ങി. എ.ഡി.എം എ.കെ രമേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.