കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ സമൂഹത്തില്‍ ആരും ഇല്ലാത്ത അവസ്ഥയാണ് ,കേരള സംസ്ഥാന ബാലവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാര്‍
തിരുവനന്തപുരം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ സമൂഹത്തില്‍ ആരും ഇല്ലാത്ത അവസ്ഥയാണെന്ന് കേരള സംസ്ഥാന ബാലവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ എഴാം വാര്‍ഷിക സമ്മേളനത്തില്‍ അംഗങ്ങള്‍ക്കുള്ള സെമിനാറില്‍ ‘കുട്ടികളുടെ അവകാശങ്ങളും സമൂഹത്തിന്റെ ഉത്തരവാദിത്ത്വവും’ എന്ന വിഷയത്തില്‍ സംസാരിച്ചു കൊണ്ടാണ് ഇത് പറഞ്ഞത്.
സ്കൂളുകളില്‍ മൊബൈല്‍ പരിശോധനയുടെ പേരില്‍ നടക്കുന്ന ബാഗ് പരിശോധന കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു മാനസികമായി പീഡിപ്പിക്കപ്പെടുന്നു. ഇതിന് മാറ്റം വരണം അതാണ് ഇത് സംബന്ധിച്ച ഉത്തരവ് ബാലവകാശകമ്മീഷന്‍ പുറപ്പെടുവിക്കാന്‍ കാരണം. അസംഘടിത മേഖലയിലുള്ളവര്‍ക്കും തട്ട് കടക്കാര്‍ക്കും വരെ അവകാശങ്ങള്‍ക്ക് വേണ്ടി അസോസിയേഷന് ഉള്ള കാലത്ത് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആശ്വാസമാണെന്നും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരിന്റെ പദ്ധതികളില്‍ വരും കാലങ്ങളില്‍ സംഘടനയെ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ ശരീരം എന്റെ അവകാശമാണെന്നും കുട്ടികളുടെ സ്വകാര്യഭാഗങ്ങളുടെ സംരക്ഷണം അവര്‍ തന്നെ ഉറപ്പു വരുത്താന്‍ പഠിപ്പിക്കുന്നതിനെയാണ് ചിലര്‍ സെക്സ് എഡ്യൂക്കേഷന്‍ എന്ന രീതിയില്‍ വ്യഖ്യാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന കലാകായിക വിനോദ വിജ്ഞാനത്തിനുള്ള അവസരം പുനസ്ഥാപിക്കാന്‍ കമ്മീഷന് ഇടപെടുമെന്നും ബാലവകാശ കമ്മീഷന് പറഞ്ഞു.
തിരുവനന്തപുരത്ത ജവാഹര്‍ നഗര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ ചെയര്‍പേഴ്സണ്‍ സുജമാത്യൂ സ്വഗതവും വനിതാ കണ്‍വീനര്‍ ഷൈനികൊച്ചുദേവസി നന്ദിയും പറഞ്ഞു.
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം
സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ജനറല്‍ സെക്രട്ടറി ബേബി കെ ഫിലിപ്പോസ് സെക്രട്ടറി നാസര്‍ കപൂര്‍ ട്രഷറര്‍ ആര് ശാന്തകുമാര്‍ മഹീന്‍കണ്ണ് തുടങ്ങിവര്‍ സംബന്ധിച്ചു.