നാടൻ സുന്ദരി! പുതിയ ഫോട്ടോ ഷൂട്ടുമായി പ്രിയ താരം; റിമ കല്ലിങ്കൽ.
അവധിക്കാല യാത്രകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന നടിയാണ് റിമ കല്ലിങ്കൽ.
നടി പങ്കുവച്ചിട്ടുള്ളതിൽ ഏറെയും മോഡേൺ ചിത്രങ്ങളാണ്. റിമയുടെ ബീച്ച് ചിത്രങ്ങളും മറ്റും നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
പുതിയ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് നടിയിപ്പോൾ. നാടൻ ലുക്കിലാണ് ഇത്തവണ റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടും ബ്ലൗസും ധരിച്ച് വെള്ളം നോക്കി ചങ്ങാടത്തിലിരിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.