ലാലേട്ടനൊപ്പം സിംഗപ്പൂരിൽ പോയി വന്നതിന് പിന്നാലെ അയാളെ പൊലീസ് പൊക്കി; കേരള പൊലീസ് ലോകത്തെ ഏറ്റവും ബെസ്റ്റ് പൊലീസെന്ന് ടിനി ടോം
മോഹൻലാലിനൊപ്പം സിംഗപ്പൂരിൽ പോയതിന് പിന്നാലെ തന്റെ സുഹൃത്ത് ഷൈജോ അടിമാലിക്ക് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടായതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ ടിനി ടോം. ‘ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ആദ്യമായി സിംഗപ്പൂരിൽ പോകാൻ അവസരം കിട്ടിയ ആളാണ് ഷൈജോ അടിമാലി. പ്രിയദർശൻ, മോഹൻലാൽ എന്നിവർക്കൊക്കെ ഒപ്പമാണ് പോയത്.tini-tomപാട്ട് പാടും, ഡാൻസ് കളിക്കും, മിമിക്രി അങ്ങനെ എല്ലാം ചെയ്യാൻ കഴിവുള്ളതുകൊണ്ടുതന്നെയാണ് അവന് സെലക്ഷൻ കിട്ടിയത്. ഇനി അവന്റെ രാജയോഗമാണ് ഞാൻ പറയുന്നത്. സിംഗപ്പൂരിൽ ചെന്നശേഷം ഇവൻ ലാലേട്ടനൊപ്പമൊക്കെയാണ് അവിടെയുള്ള ക്ലബുകളിലൊക്കെ പോകുന്നത്.അവൻ സ്വപ്ന ലോകത്തായി. രണ്ട് മൂന്ന് ദിവസം ഇവരുടെ കൂടെ നടന്നപ്പോൾ ഇനി ജീവിതകാലം മുഴുവൻ ഇവരുടെ കൂടെയായിരിക്കുമെന്ന തെറ്റിദ്ധാരണ അവനുണ്ടായിരുന്നു.തിരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങി. അടിമാലിയാണ് പുള്ളിയുടെ സ്ഥലം. ആലുവ വരെ എന്റെ കൂടെ വരാമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. രാത്രി എട്ട് മണിയോടെ ആലുവയിലെത്തി. ആന്റണി പെരുമ്പാവൂരിനോടും ലാലേട്ടനോടുമൊക്കെ ബൈ പറഞ്ഞു. കണ്ടാൽ തിരിച്ചറിയുന്ന കലാകാരനൊന്നുമല്ല. സിംഗപ്പൂർ പോയതാണെന്ന് കണ്ടാൽ തോന്നുകയുമില്ല.വിമാനത്താവളത്തിൽ വച്ച് ഇവനൊരു ഗിഫ്റ്റ് കിട്ടിയിരുന്നു. പാക്ക് ചെയ്തായിരുന്നു ഗിഫ്റ്റ്. അതിനുള്ളിലെന്താണെന്ന് അറിയാനുള്ള ആകാംക്ഷയുണ്ട് ഇവന്. അങ്ങനെ കോതമംഗലം സ്റ്റാൻഡിലെത്തി. അവിടെ തലേദിവസം രാത്രി വലിയൊരു കളവ് നടന്നിട്ടുണ്ട്. പൊലീസുകാർ ഉണ്ട്. അവർക്ക് മുന്നിലാണ് ഗിഫ്റ്റൊക്കെയായിട്ട് ഇവന്റെ വരവ്.പൊലീസുകാരെ കണ്ടാൽ അറിയാതൊരു കള്ള ലക്ഷണം ഇവന്റെ മുഖത്ത് വരും. പൊലീസുകാർ ഇവനെ വിളിച്ച് മൂന്ന് ചോദ്യങ്ങൾ ചോദിച്ചു. ഇവനെ അറസ്റ്റ് ചെയ്യാൻ ഈ മൂന്ന് ചോദ്യങ്ങൾ മതിയായിരുന്നു. കേരള പൊലീസ് എന്ന് പറഞ്ഞാൽ ലോകത്തെ ഏറ്റവും ബെസ്റ്റ് പൊലീസാണ്. ചോദ്യങ്ങൾ കൊണ്ട് ആളെ പൊക്കാൻ പറ്റും. രാഷ്ട്രീയ ഇടപെടൽ പാടില്ലെന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ.ഇവനോട് എവിടെ നിന്ന് വരുന്നെന്ന് ചോദിച്ചപ്പോൾ ഇവിടെ എവിടെയെങ്കിലുമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു. ഇവൻ സിംഗപ്പൂരാണെന്ന് പറഞ്ഞു. രാത്രി ഒൻപതരയ്ക്ക് സിംഗപ്പൂരിൽ പോയി വരികയാണെന്നും പറഞ്ഞ് ഒരുത്തൻ ബസ് സ്റ്റാൻഡിൽ…പൊലീസുകാർ പരസ്പരം നോക്കി. ആരുടെ കൂടെയാണെന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെയെന്ന് പറഞ്ഞു. ഇതോടുകൂടെ ഇവർ ഏകദേശം നോട്ട് ചെയ്തു. കൈയിലെന്താണെന്ന് ചോദിച്ചപ്പോൾ കൃത്യമായി അറിയാൻ പാടില്ലെന്ന് പറഞ്ഞു. അതോടെ വണ്ടിലോട്ട് കേറിക്കൊള്ളാൻ പറഞ്ഞു.’- ടിനി ടോം വെളിപ്പെടുത്തി