നിത്യവഴുതന നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, നിത്യാരോഗ്യം നേടാം
പണ്ട് നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്ന പച്ചക്കറിയാണ് നിത്യവഴുതന. രുചികരമായ തോരൻ മെഴുക്കുപുരട്ടി എന്നിവയൊക്കെ തയാറാക്കാൻ നിത്യവഴുതന ഉപയോഗിക്കാം. ഒപ്പം നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, സൾഫർ എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.കാൽസ്യം സമ്പന്നമായതിനാൽ അസ്ഥിയുടെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിൻ സി രോഗപ്രതിരോധം ഉറപ്പാക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ നില ഉയർത്തും. നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം അകറ്റാം. നമ്മുടെ ആരോഗ്യത്തിന് പലതരം ഭീഷണി ഉയർത്തുന്ന പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനും നിത്യവഴുതന ഡയറ്റിൽ ഉൾപ്പെടുത്തുക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ധമനികളിലെ ബ്ളോക്ക് നീക്കാനും സഹായിക്കും. ദഹനപ്രക്രിയ മെച്ചപ്പെടുത്തി ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും.