ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ഗുരുതരാവസ്ഥയില്‍ നീങ്ങുമ്ബോള്‍ താജ്മഹല്‍ പോലും വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്ന് ബിജെപിയ്ക്ക് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പകരമായി പുതിയതായി എന്തെങ്കിലും വെയ്ക്കുകയോ നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുയോ പോലും ചെയ്യാതെ ബിജെപി രാജ്യത്തിന്റെ വ്യവസായ സംരംഭങ്ങളെ മുഴുവന്‍ വില്‍ക്കുക ആണെന്നും താജ് മഹല്‍ പോലും വേണ്ടി വന്നാല്‍ വിറ്റു തുലയ്ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍, എയര്‍ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്തിനേറെ ചെങ്കോട്ട പോലും ബിജെപി വിറ്റിരിക്കുകയാണ്. ഇതിന് പകരമായി ഏതെങ്കിലും സ്ഥാപനങ്ങളോട നിര്‍മ്മാണമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയോ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം കൂടി കൂട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും ഇക്കാലയളവില്‍ ഒരു ഫാക്ടറി പോലും തുടങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കഴിഞ്ഞയാഴ്ച കേന്ദ്രബജറ്റ് അവതരിപ്പിച്ച ശേഷം കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ബിജെപിയ്ക്കെതിരേ നടത്തുന്നത്. നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ച ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് അവതരണത്തെ പൊള്ളയായ ബജറ്റ് എന്നായിരുന്നു രാഹുല്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് സര്‍ക്കാര്‍ യാതൊരു പരിഹാരവും നിര്‍ദേശിച്ചിട്ടില്ലെന്ന് പറഞ്ഞു.
നേരത്തേ നിര്‍മ്മലാ സീതാരാമന് ചോദ്യങ്ങളെ ഭയക്കരുതെന്നും രാജ്യത്തെ യുവത ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണ് താന്‍ ചോദിക്കുന്നതെന്നും മറുപടി പറയാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥമാണെന്നും പറഞ്ഞു. തൊഴില്‍ രഹിതരായ ബിരുദ ധാരികള്‍ക്ക് മാസം 5000 രൂപ വീതവും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള തൊഴില്‍ രഹിതര്‍ക്ക് മാസംതോറും 7500 രൂപയും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. പിറ്റേന്ന് നരേന്ദ്രമോഡി രാവിലെ വ്യായാമത്തിന് പോകുന്നതിന്റെ വീഡിയോ ഇട്ടു കൊണ്ട് രാഹുല്‍ പറഞ്ഞു. ” പ്രിയപ്പെട്ട പ്രധാനമന്ത്രി അങ്ങയുടെ ഈ അഭ്യാസങ്ങള്‍ അധികം നീളുകയില്ല. ഇത് സമ്ബദ്വ്യവസ്ഥയില് തുടങ്ങണമായിരുന്നു എന്നും പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഡിപി താഴേയ്ക്ക് പതിക്കുകയാണ്. ജൂലൈ – സെപ്തംബര്‍ പാദത്തില്‍ അത് 4.5 ശതമാനമായി മാന്ദ്യത്തിലാണ്. 2013 ന് ശേഷം ഏറ്റവും മോശമായ അവസ്ഥയിലാണ് അത്. 2008-09 ലെ ആഗോള മാന്ദ്യത്തിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മാന്ദ്യവുമാണെന്ന് രാഹുല്‍ പറയുന്നു.