അമിതവേഗം: നിയന്ത്രണംവിട്ട് മതിലിലും സൈന്‍ ബോര്‍ഡിലും ഇടിച്ചുകയറി ബൈക്ക്, CCTV ദൃശ്യം പുറത്ത്
അപകടത്തിന്റെ സിസിടിവി ദൃശ്യം
പത്തനംതിട്ട: കോന്നിയിലുണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. കോന്നി സ്വദേശികളായ അഹമ്മദ്, വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു.
കുമ്പഴ ഭാഗത്ത് നിന്നും അമിതവേഗത്തില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം മതിലിലും പിന്നീട് സൈന്‍ ബോര്‍ഡിലും ഇടിച്ച് കയറുകയായിരുന്നു.
അഹമ്മദ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നുത്. സാരമായി പരിക്കേറ്റ യുവാവ് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ നേടി മടങ്ങിയിട്ടുണ്ട്. എന്നാല്‍ പിന്‍സീറ്റ് യാത്രക്കാരനായിരുന്ന വിഷ്ണുവിന് തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.