ഇതാണ് പ്രിയങ്കയുടെയും നിക്കിന്റെയും മാലാഖ; മകളുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് നടി
തങ്ങളുടെ മാലാഖയുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജൊനാസും. ഇതിനുമുൻപ് പലതവണ ദമ്പതികൾ മകൾ മാൾട്ടി മേരിയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ അതിലൊന്നും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല.
ഒരു ഹാർട്ടിന്റെ ചിഹ്നം ഉപയോഗിച്ച് മുഖം മറച്ചായിരുന്നു എപ്പോഴും ചിത്രം പങ്കുവച്ചിരുന്നത്. നിക്കിന്റെ മ്യൂസിക് ബാൻഡായ ജൊനാസ് ബ്രദേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കുന്ന കുഞ്ഞിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നിക്കിനെപ്പോലെയാണ് മാൾട്ടിയെന്നാണ് ആരാധകർ പറയുന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് താരദമ്പതികൾ മാതാപിതാക്കളായത്. ആറാം മാസത്തിലാണ് മാൾട്ടി ജനിച്ചത്. മൂന്ന് മാസത്തോളം എൻ ഐ സിയുവിൽ ആയിരുന്നു. അന്ന് തങ്ങളനുഭവിച്ച മാനസിക അവസ്ഥയെക്കുറിച്ച് പ്രിയങ്ക മുൻപ് തുറന്നുപറഞ്ഞിരുന്നു.