ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു .വികസന സെമിനാറില്‍ പദ്ധതിക്ക് അന്തിമ രൂപം നല്‍കും
കാസര്‍കോട് : 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഭരണ സമിതി യോഗം ചര്‍ച്ച ചെയ്തു. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന വികസന സെമിനാറില്‍ പദ്ധതിക്ക് അന്തിമ രൂപം നല്‍കും. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന വികസന സെമിനാര്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ദര്‍പ്പണം പദ്ധതിയിലൂടെ തൊഴില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ മുബാറക് പാഷ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫെബ്രുവരി ഒന്നിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചലച്ചിത്രോത്സവം നടക്കും. ചലച്ചിത്രോത്സവം പ്രാദേശികമായി സംഘടിപ്പിക്കുന്നവര്‍ക്ക് അയ്യായിരം രൂപ നല്‍കും. ജില്ലാ പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിശോധിച്ച് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ സ്കൂളുകളില്‍ കുടിവെള്ള പദ്ധതി, കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാനുള്ള സീറോ വേസ്റ്റ് പദ്ധതി എന്നിവയ്ക്ക് മുന്‍ഗണന നല്കാന് തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് നടത്തുന്ന തൊഴില്‍ സഭയില്‍ പങ്കെടുക്കുന്ന ആയിരം വനിതകള്‍ക്ക് അസാപ്പുമായി സഹകരിച്ച് ഒരാഴ്ച നീളുന്ന കരിയര്‍ ഗ്രൂമിംഗ് സെഷന് നല്കാന് യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ കൃഷ്ണന്, അഡ്വ.എസ്.എന്‍.സരിത, കെ.ശകുന്തള, ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജോമോന് ജോസ്, എം.മനു, ബി.എച്ച് ഫാത്തിമത്ത് ഷംന, ജാസ്മിന് കബീര്‍, ജമീല സിദ്ദിഖ് ദണ്ഡഗോളി, പി.ബി.ഷഫീഖ്, നാരായണ നായിക്, കെ.കമലാക്ഷി, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എ.അഷ്റഫ് സ്വാഗതം പറഞ്ഞു.