പരിചിതമല്ലാത്ത ഭർതൃവീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ നവവധു മരിച്ച നിലയിൽ, പൊലീസ് പരിശോധനയിൽ മരണകാരണം കണ്ടെത്തി
ന്യൂഡൽഹി: ഭർതൃവീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവമുണ്ടായത്. ഏറെ നേരമായിട്ടും കുളിക്കാൻ കയറിയ യുവതി തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ കുളിമുറിയുടെ ഒരു മൂലയിൽ അബോധാവസ്ഥയിൽ യുവതി കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കുളിമുറിയിലെ ഗ്യാസ് ഗെയ്സർ ചോർന്നതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് നവവധു മരിച്ചതെന്ന് കണ്ടെത്തി. ഗ്യാസ് ഗെയ്സറുകളിൽ നിന്നും പുറന്തള്ളുന്ന കാർബൺ മോണോക്സൈഡാണ് യുവതിയുടെ മരണത്തിന് കാരണമായത്. ഈ വാതകം ആളുകളിൽ തലകറക്കവും അബോധാവസ്ഥയും ഉണ്ടാക്കും.
ഗ്യാസ് ഗെയ്സറുകളുടെ ഉപയോഗം നിമിത്തം ഇതിന് മുപരിചിതമല്ലാത്ത ഭർതൃവീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ നവവധു മരിച്ച നിലയിൽ, പൊലീസ് പരിശോധനയിൽ മരണകാരണം കണ്ടെത്തി
ൻപും അപകടം ഉണ്ടായിട്ടുണ്ട്. അതിനാൽ ഗ്യാസ് ഗെയ്സർ ഉപയോഗിക്കുന്നെങ്കിൽ കുറഞ്ഞത് ഒരു ജനലെങ്കിലും ഉള്ള നല്ല വായുസഞ്ചാരമുള്ള കുളിമുറിയിൽ കുളിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. സാധാരണഗതിയിൽ കാർബൺ മോണോക്സൈഡ് ശരീരത്തിൽ എത്തിയാൽ ഛർദി, ഓക്കാനം, തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവും. അഞ്ച് മിനിട്ടിൽ കൂടുതൽ കാർബൺ മോണോക്സൈഡുമായി സമ്പർക്കം പുലർത്തുന്നത് അപകടരമാണ്. ഇത് നീണ്ടുനിൽക്കുകയാണെങ്കിൽ ബോധം നഷ്ടപ്പെടുകയും ശ്വാസംമുട്ടി മരിക്കുകയും ചെയ്യാം.ഇവ ശ്രദ്ധിക്കുക
ഗ്യാസ് ഗെയ്സറിൽ ചോർച്ചയുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക.
പ്രവർത്തിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ ഓണാക്കുക
ശ്വാസംമുട്ടൽ അനുഭവപ്പെടുകയോ, ചുമയ്ക്കുകയോ ചെയ്താൽ ശുദ്ധവായു ലഭിക്കാൻ പുറത്തേയ്ക്ക് ഇറങ്ങുക