ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ
കൊച്ചി : ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. സാബു മൂന്നു ലക്ഷം രൂപ പിഴയും ഒടുക്കണം ഹോട്ടലുടമകളെയും ശിക്ഷിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഹോട്ടൽ ഉടമകൾ 55000 രൂപ വിീതം പിഴ അടയ്ക്കണം.2011ലാണ് ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി ഇടപാടി നടത്തിയത്. കണ്ണൂരിലെ ഹോട്ടലുടമകളായ എൻ.കെ. നിഗേഷ് കുമാർ, ജെയിംസ് ജോസഫ് എന്നിവർക്ക് ഓരോ വർഷം തടവും വിധിച്ചിട്ടുണ്ട്.