സുള്ള്യ ആയുര്‍വേദിക് കോളേജിലെ അധ്യാപിക ആത്മഹത്യ ചെയ്ത നിലയില്‍
സുള്ള്യ: സുള്ള്യ ആയുര്‍വേദിക് കോളേജിലെ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അജ്ജാവര ഗ്രാമത്തിലെ പദ്ദംബൈലുവിന് സമീപമുള്ള നംഗുലിയില് ശരത്തിന്റെ ഭാര്യ മല്ലിക (25)യാണ് മരിച്ചത്.
മല്ലിക ഗര്‍ഭിണിയായിരുന്നു. സുള്ള്യയിലെ കെവിജി ആയുര്‍വേദിക് കോളേജില്‍ അധ്യാപികയായ മല്ലിക വൈകുന്നേരത്തോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ജീവനൊടുക്കിയത്. സംഭവത്തില്‍ മല്ലികയുടെ സഹോദരന് സുള്ള്യ പൊലീസില്‍ പരാതി നല്കി.