വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ഉണ്ണി മുകുന്ദന്
കൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നൽകുന്ന വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും.
‘മാളികപ്പുറം’ എന്ന സിനിമയിൽ അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. നന്ദഗോപൻറെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം.
ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.