കാസർകോട് യുവാവിനെ കുത്തിപ്പരുക്കേൽപിച്ചെന്ന കേസിൽ ഒരാൾ പിടിയിൽ
കാസർകോട്: യുവാവിനെ കുത്തിപ്പരുക്കേൽപിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉസ്മാൻ എന്ന ചാർലി ഉസ്മാൻ (41) ആണ് അറസ്റ്റിലായത്.
ജനുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിക്കൂർ പള്ളം സ്വദേശിയായ പിഎം ആസിഫ് എന്ന യുവാവിനെ ഉളിയത്തടുക്കയിൽ വെച്ച് കുത്തിപ്പരുക്കേൽപിച്ചെന്നാണ് കേസ്. പരുക്കേറ്റ ആസിഫ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഉസ്മാൻ, സത്താർ എന്നീ രണ്ട് പേർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവർക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് എസ്ഐ വിഷ്ണുപ്രസാദും സംഘവും ഉസ്മാനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയെ പിടികൂടുന്നതിനായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.