യാത്രക്കാരെ മൂന്ന് മണിക്കൂർ വിമാനത്തിലിരുത്തി; പിന്നാലെ യാത്ര റദ്ദാക്കി എയർ ഇന്ത്യ, പ്രതിഷേധം
മുംബയ്: എയർ ഇന്ത്യയുടെ മുംബയ് – കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് യാത്രക്കാർ. മൂന്ന് മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് വിമാനം റദ്ദാക്കിയത്.ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട് എട്ടിന് കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് നാലിന് സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്നാണ് മുംബയ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്ന യാത്രക്കാരുടെ നിലപാട്.