കഠിനമായ വർക്കൗട്ട് വീഡിയോയുമായി സാമന്ത; ആലിയയുടെ കമന്റ് വെെറൽ
-തെന്നിന്ത്യൻ താരറാണിയാണ് സാമന്ത റൂത്ത്. നിരവധി ആരാധകരുള്ള താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും വെെറലാണ്. ഇപ്പോഴിതാ സാമന്തയുടെ പുതിയൊരു വർക്കൗട്ട് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വെെറലാകുന്നത്. സാമന്ത തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പോജിൽ ഇത് പങ്കുവച്ചിരിക്കുന്നത്പ്ര
ചോദനത്തിന് നന്ദി. ചില ദുഷ്കരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയത്. സാദ്ധ്യമായ ഏറ്റവും കർശനമായ ഭക്ഷണക്രമം ( ഓട്ടോ ഇമ്മ്യൂൺ ഡയറ്റ്) . കഴിക്കുന്ന ആഹാരത്തിലല്ല ശക്തി ചിന്തയിലാണ്.’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആലിയ ഭട്ട്, സംയുക്ത ഹെഗ്ഡെ തുടങ്ങിയ നിരവധി താരങ്ങൾ സാമന്തയുടെ വീഡിയോയ്ക്ക് പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഫയർ ഇമോജികളാണ് ആലിയ കമന്റ് ചെയ്തത്.
പോയ വർഷത്തിൽ നാഗചെെതന്യയുമായുള്ള വിവാഹമോചനം നടക്കുകയും. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ബാധിച്ച ഒരു അസുഖത്തെ കുറിച്ചും അതിന്റെ ചികിത്സയമായി ബന്ധപ്പെട്ട് നാൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം പങ്കുവച്ചിരുന്നു. പേശികളെ ദുർബലമാക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ ‘മയോസൈറ്റിസ്’ തന്നിൽ കണ്ടെത്തിയതായി താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നത്