മദ്ധ്യപ്രദേശിൽ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണു;
ഭോപാൽ: മദ്ധ്യപ്രദേശിലെ മൊറേനയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 എന്നീ മോഡൽ വിമാനങ്ങളാണ് തകർന്നുവീണത്.ഗ്വാളിയോർ വ്യോമത്താവളത്തിൽ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.