സെൽഫിയെടുത്തതിന് പിന്നാലെ ഫോട്ടോ നോക്കി, ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ
നടൻ രൺബീർ കപൂറിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന നടനാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.
യുവാവ് രൺബീറിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അത് ഫോണിൽ പതിയുന്നില്ല. മൂന്നാം തവണയും ഇങ്ങനെ സംഭവിച്ചപ്പോൾ ദേഷ്യത്തോടെ നടൻ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിയുന്നതാണ് വീഡിയോയിലുള്ളത്
അതേസമയം, ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യഷൂട്ടാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരസ്യം ശ്രദ്ധിക്കപ്പെടാൻ വേണ്ടി അണിയറപ്രവർത്തകർ തന്നെയാണ് ഈ വീഡിയോ നെഗറ്റീവ് രീതിയിൽ പ്രമോട്ട് ചെയ്യാൻണ പി ആർ ഒ ടീമിനെ ഏൽപിച്ചതെന്നാണ് പറയപ്പെടുന്നത്.