രാജസ്ഥാനിൽ ചാട്ടേർഡ് വിമാനം തകർന്നു വീണു, പൂർണമായും കത്തി നശിച്ചു, വീഡിയോ
ന്യൂഡൽഹി: രാജസ്ഥാനിൽ ചാട്ടേർഡ് വിമാനം തകർന്നു വീണു. ഭരത്പൂരിൽ തകർന്ന് വീണ വിമാനം പൂർണമായും കത്തിയതായാണ് പ്രാഥമിക വിവരം. ഇത് ചാർട്ടർ ചെയ്ത ജെറ്റ് ആണെന്നാണ് ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചത്. ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് വിമാനമാണ് തകർന്നതെന്നാണ് സൂചന. വ്യോമസേനയുടെ വിമാനമാണെന്നും റിപ്പോർട്ടുണ്ട്. രക്ഷപ്രവർത്തനങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
അതേസമയം, മദ്ധ്യപ്രദേശിലെ മൊറേനയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകർന്നുവീണത്.ഗ്വാളിയോർ വ്യോമത്താവളത്തിൽ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു