ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ 27 കാരനായ പ്രണവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അവശയായ യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.