എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണിയടക്കം മൂന്നുപേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണിയടക്കം മൂന്ന ുപേരെ പൊലീസ് പിടികൂടി. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ്, നൈട്രോസ്പാം ഗുളിക എന്നിവ പിടിച്ചെടുത്തു. അപർണയുടെ ചികിത്സയ്ക്കെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.ഇന്നലെ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ ചേരാനെല്ലൂർ എസ്.ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. പിടിയിലായ അപർണ ആറുമാസം ഗർഭിണിയാണ്. നൗഫൽ യൂബർ ടാക്സി ഡ്രൈവറാണ്. ഇവർ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു. അപർണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.