വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് ബേഡഡുക്കയില്‍ തുടക്കമായി
ബേഡഡുക്ക : നവകേരള സൃഷ്ടിക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ പൊതു ഇട ശുചീകരണം ആരംഭിച്ചു. ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം കുണ്ടംകുഴി ടൗണ്‍ ശുചീകരിച്ചു കൊണ്ട് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഡി.പി.സി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് പി.വസന്തകുമാരി ടീച്ചര്‍, നവകേരളം ആര്.പി ലോഹിതാക്ഷന്, കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്സന് എം.ഗുലാബി, വി.ഇ.ഒ ജിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ശുചീകരണത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, എന്‍.എസ്.എസ് കുട്ടികള്‍, ഹരിത കര്‍മ്മ സേന, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും സ്ഥാപനതലത്തിലും ജനകീയ ശുചീകരണം നടക്കും.