കാസർകോട്: കയ്യിൽ പണമുണ്ടെങ്കിൽ ഒരു നിയമത്തെയും ഭയപ്പെടാതെ അനധികൃത നിർമ്മാണങ്ങൾ നടത്താൻ കാസറകോട് ഒരു ഗ്രാമപഞ്ചായത്ത് ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം വിവരാവകാശ രേഖയിലുടെ പുറത്തുവന്നത് , ഉദുമ ഗ്രാമപഞ്ചയത്തിൽ അനധികൃത കെട്ടിടങ്ങൾ പെരുകി വരുന്നതായും നികുതി ഈടാക്കുന്നതിലും നടപടി എടുക്കുന്നതിലും അലംഭാവം കാണിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് വിവരാവകാശ പ്രവർത്തകർ പഞ്ചായത്തിനെ സമീപിച്ച് രേഖകൾ ആവശ്യപ്പെട്ടത് .പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ ഹമീദിന്റെ പേരിലുള്ള കെട്ടിടം അനധികൃതമാണെന്ന ആക്ഷേപം നിലനിൽക്കെ പ്രസ്തുത കെട്ടിടത്തിന് രേഖകൾ ആവശ്യപ്പെട്ട് തന്നെ ആദ്യ വിവരാവകാശം നൽകി , ഇതിന് ഔദ്യോഗികമായി പഞ്ചായത്ത് നൽകിയ മറുപടി കെട്ടിടങ്ങളുടെയൊന്നും രേഖകൾ കാണാനില്ലെന്നാണ് . . കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിനായി ഹാജരാക്കിയ പ്ലാൻ,സൈറ്റ് പ്ലാൻ, കെട്ടിടം ആരുടെ പേരിലാണ് തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ പ്രവർത്തകൻ ചോദിച്ചിരുന്നത്. ഇതിനുള്ള മറുപടിയിൽ കെട്ടിടത്തിന്റെ നമ്പറും ഉടമയുടെ പേരും മാത്രമാണ് സെക്രട്ടറി നൽകിയത്. മറ്റുള്ള വിവരങ്ങൾ ഓഫീസിലെ അസസ്മെന്റ് രജിസ്റ്റർ പരിശോധിച്ചപ്പോൾ കാണാനില്ലെന്നായിരുന്നു വിവരം നൽകിയത്. മാങ്ങാട് കെട്ടിടത്തിന് 2012 മുതൽ 2019 വരെയുള്ള ഏഴു വർഷം 3333 രൂപ നികുതി അടച്ചിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഫയൽ കണ്ടെത്താൻ കഴിയാത്തതിനാൽ മറ്റു വിവരങ്ങളൊന്നും നല്കാൻ നിർവ്വാഹമില്ലെന്നും അറിയിച്ചു. അതേസമയം നികുതി ഇനത്തിൽ വലിയ തിരിമറി ആണ് നടന്നിരിക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ ചൂണ്ടികാണിക്കുന്നു. മൂന്ന് നില കെട്ടിടത്തിന് പ്രതിവർഷം ചുരുങ്ങിയത് അമ്പതിനായിരം രൂപയെങ്കിലും നികുതി അടക്കണം. ആ സ്ഥാനത്താണ് മൂവ്വായിരത്തിമുന്നൂറു രൂപ മാത്രം അടച്ചിരിക്കുന്നത്. ഇതുമൂലം സർക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് ചോർന്ന് പോയിരിക്കുന്നത് , അതിർത്തിയിൽ നിന്ന് എത്ര അകലം പാലിച്ചുകൊണ്ടാണ് കെട്ടിടം പണിതതെന്ന ചോദ്യത്തിനും ഇതിന്റെ രേഖകളും ഓഫീസിൽ കാണാനില്ലെന്ന മറുപടി നൽകിയ വിവരാവകാശ ഓഫീസർ ഷോപ്പ് മുറിയായി ഉപയോഗിക്കുന്നതിനാണ് കെട്ടിടം പണിതതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പള്ളം കെട്ടിടത്തിൽ എത്ര നിലയുള്ള കെട്ടിടം പണിയാനാണ് അനുമതി നൽകിയത് എന്ന ചോദ്യത്തിനും മറുപടി നൽകിയിട്ടില്ല. ഇതേ തുടർന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർക്ക് അപ്പീൽ നൽകിയിരിക്കുകയാണ് മാങ്ങാട് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ. അതിനിടെ മറ്റൊരു വിവരവാകാശം ഇംഗ്ളീഷിൽ എഴുത്തി ചോദിച്ചത് കൊണ്ട് മറുപടി തരാതിരുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്നും രാഷ്രിയ പിൻബലം കൊണ്ട് ഉദുമ പഞ്ചായത്തിൽ ഇത്തരത്തിൽ നിരവധി കെട്ടിടങ്ങൾ അനധികൃതമായി തലയുയർത്തി നിൽക്കുന്നത് ഇവർക്കെതിരെ നടപിടിയെടുക്കാൻ മാസപ്പടി പറ്റുന്ന ചില ഉദ്യോഗസ്ഥരാണ് തടസമായി നിൽക്കുന്നത്. നികുതി ഇനത്തിൽ പോലും വെട്ടിപ്പ് നടത്തുന്നവർ വ്യാജ രാഷ്രിയക്കാരാണെന്നും ഇവർക്ക് ജനങ്ങളെ ഭരിക്കാൻ അർഹതയില്ലെന്നും വിവരാവകാശ പ്രവർത്തർക്കർ കൂട്ടിച്ചേർത്തു.