കിഡ്സ് അത്ലറ്റിക്സ് പാലക്കാട് ചാമ്പ്യന്മാര്
കൊച്ചി: പ്രഥമ കേരള കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാരായി. കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് കോളേജില്‍നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 204 പോയന്റോടെ പാലക്കാട് ചാമ്പ്യന്മാരായപ്പോള് 197 പോയന്റ് നേടിയ മലപ്പുറം രണ്ടാം സ്ഥാനത്തും 173 പോയന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
ലെവല്‍ വണ്‍ ആണ്‍കുട്ടികളില്‍ പാലക്കാട് 36 പോയന്റോടെ ചാമ്പ്യന്മാരായപ്പോള് പെണ്‍കുട്ടികളില്‍ 30 പോയന്റ് നേടിയ മലപ്പുറമാണ് ഒന്നാംസ്ഥാനത്തെത്തിയത്. ലെവല്‍ ടു ആണ്‍കുട്ടികളില്‍ പാലക്കാട് 36 പോയന്റോടെ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ 35 പോയന്റ് നേടിയ തൃശ്ശൂരാണ് ചാമ്പ്യന്മാരായത്.
ലെവല്‍ ത്രീ ആണ്‍കുട്ടികളില്‍ 43 പോയന്റോടെ തിരുവനന്തപുരം ചാമ്പ്യന്മാരായപ്പോള് പെണ്‍കുട്ടികളില്‍ 50 പോയന്റോടെ കണ്ണൂരാണ് ഒന്നാംസ്ഥാനത്തെത്തിയത്.
എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജന് എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 14 ജില്ലകളില്‍നിന്ന് മൂന്ന് വിഭാഗങ്ങളിലായി 600-ഓളം കുട്ടികള്‍ പങ്കെടുത്തു. സമാപനസമ്മേളനം കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് കോളേജ് ട്രസ്റ്റ് ചെയര്മാന് ബാബു പോള്‍ ഉദ്ഘാടനംചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ് സമ്മാനവിതരണം നടത്തി.
എറണാകുളം ജില്ലാ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷതവഹിച്ചു. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന് സെക്രട്ടറി പി.ഐ. ബാബു സ്വാഗതവും എറണാകുളം ജില്ലാ അസോസിയേഷന് സെക്രട്ടറി സി.ജെ. ജയ്മോന് നന്ദിയും പറഞ്ഞു.