പുട്ടും ഇഡ്ഡലിയുമൊക്കെ ഇലക്കറികൾ ചേർത്ത് ഉണ്ടാക്കി നോക്കൂ, പ്രമേഹമുൾപ്പെടെ നിയന്ത്രിക്കാം
പ്രമേഹം നിയന്ത്രിക്കാനും പോഷക അപര്യാപ്തത പരിഹരിക്കുന്നതിലും മുഖ്യസ്ഥാനം ഇലക്കറികൾക്കുണ്ട്. കൊടങ്ങൽ, മുരിങ്ങയില, പയർ ഇല, ചീരയില ‘ ഇവയൊക്കെ ചേർത്ത് പ്രഭാത ഭക്ഷണമോ രാത്രി ഭക്ഷണമോ തയാറാക്കി കഴിക്കാം. ആവിയിൽ പുഴുങ്ങുന്ന റാഗിപ്പുട്ട്, ഗോതമ്പ് പുട്ട്, ഇലയട, ഇഡ്ഡലി ഇവയിലൊക്കെ ഇലകൾ ചെറുതായരിഞ്ഞ് ചേർക്കാം. ആവിയിൽ പുഴുങ്ങുമ്പോൾ പോഷകമൂല്യം കൂടും.
സൂചി ഗോതമ്പ് , റവ എന്നിവകൊണ്ട് തയാറാക്കുന്ന ഉപ്പുമാവിലും ഇലകൾ വഴറ്റി ചേർക്കാം. ഇലകൾ അരച്ച് ചേർത്ത ഗോതമ്പ് മാവ് ഉപയോഗിച്ച് ദോശ ചുട്ടെടുത്തും ഇലകൾ അരച്ച് റാഗിപ്പൊടിയിൽ ചേർത്ത് കുറുക്കിയും കഴിക്കുന്നതും മികച്ച ഭക്ഷണമാണ്.