വീടിനുള്ളില്‍ മധ്യവയസ്കന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് കായക്കൊടിയില്‍ മധ്യവയസ്കനെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ണാന്റെപറമ്പത്ത് ബാബുവിന്റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.