എവിടെ വച്ച് കണ്ടാലും അദ്ദേഹം എന്നെ തിരിച്ചറിയും, അന്ന് ശരിക്കും ഞെട്ടി; അല്ലു അർജുൻ നൽകിയ സർപ്രൈസിനെക്കുറിച്ച് സിജു തുറവൂർ
മറ്റൊരു ഭാഷയിൽ നിന്ന് നമ്മുടെ ഭാഷയിലേക്ക് ഗാനങ്ങൾ കൊണ്ടുവരുമ്പോൾ നിരവധി വെല്ലുവിളികളുണ്ടാകാറുണ്ട്. അർത്ഥം മാറരുത്, വീഡിയോയിൽ കാണുന്ന നടന്റെ അല്ലെങ്കിൽ നടിയുടെ ലിപ്മൂവ്മെന്റിനനുസരിച്ചുള്ള വരികളായിരിക്കണം അങ്ങനെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.allu-arjunഅത്തരത്തിലുള്ള ഗാനങ്ങൾ അതിമനോഹരമായി എഴുതുന്ന മലയാളത്തിന്റെ ഹിറ്റ് ദമ്പതിമാരാണ് സിജു തുറവൂരും ശ്യാമ സിജുവും. കൗമുദി മൂവീസിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
താൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സൗത്ത് ഇന്ത്യൻ താരം അല്ലു അർജുനാണെന്ന് സിജു പറയുന്നു. ‘എറണാകുളത്തുവച്ചാണ് അല്ലുവിനെ ആദ്യമായി കാണുന്നത്. പിന്നെ നല്ല ബന്ധമായി. എവിടെവച്ച് കണ്ടാലും എന്നെ തിരിച്ചറിയും. ഒരിക്കൽ ഒരു സിനിമയുടെ വർക്കിനായി ഹൈദരാബാദിൽ പോയി. സ്റ്റുഡിയോയിൽ ഇരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോൾ അല്ലു അവിടെ വന്നു. എല്ലാ വർക്കും കഴിഞ്ഞിട്ട്, പോകുന്നതിന് മുമ്പ് ഒരു സെൽഫിയെടുക്കണമെന്നൊക്കെ വിചാരിച്ചിരുന്നു.സ്റ്റുഡിയോയിലെ ഒരു ബോയ് വന്നിട്ട് സർ ബണ്ണി സാർ വിളിക്കുന്നെന്ന് പറഞ്ഞു. ഞാൻ ഞെട്ടി, സർപ്രൈസായിപ്പോയി. ചെന്നപ്പോൾ അല്ലു അർജുനും അച്ഛനുമൊക്കെയുണ്ട്. സൗഹൃദം പുതുക്കി, ഫോട്ടോയൊക്കെ എടുത്തിട്ടാണ് തിരിച്ചുപോന്നത്.