സംസ്ഥാന കബഡി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴാം തരം വിദ്യർത്ഥിക്കും പരിശീലകനും നാടിന്റെ സ്നേഹാദരം.
ആദൂർ: സബ് ജൂനിയർ ഗേൾസ് സംസ്ഥാന കബഡി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ യു പി എസ് കുണ്ടാറിലെ ഏഴാം തരത്തിൽ പഠിക്കുന്ന ആയിഷത്ത് അൽഫീനക്കും പരിശീലകൻ നയൻകുമാറിനും നാടിൻ്റെ സ്നേഹാദരം. ഇന്നലെ മുള്ളേരിയ ടൗണിൽവച്ച് നടന്ന ആഘോഷ റാലിയിൽ ഉജ്വല സ്വീകരണവുമായി നാട്ടുകാരും,പഞ്ചായത്ത് അംഗങ്ങളും മുള്ളേരിയ വ്യാപാര സംഘടനയും ,ബി എം എസ് പ്രവർത്തകരും . സ്കൂൾ മാനേജർ , പി.ടി എ , വാർഡ് മെമ്പർ തുടങ്ങിയവർ പൊന്നാട അണിയിച്ച് അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആശ ടീച്ചർ സ്വാഗതവും സുമംഗല ടീച്ചർ നന്ദിയും പറഞ്ഞു. സ്കൂൾ മാനേജർ ജഗദീഷ കുണ്ടാർ സ്റ്റാഫ് സെക്രട്ടറി അനീഷ് രാജ് പായം, പി ടി എ പ്രസിഡന്റ് അബ്ദുൽ റഹിം, എം. പി ടി എ മോനിഷ വാർഡ് മെമ്പർ വേണു എന്നിവർ സംസാരിച്ചു.