എറണാകുളത്ത് പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
കൊച്ചി: എറണാകുളം വണ്ടിപ്പേട്ടയിൽ പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു വിനോജ്. മത്സ്യം കയറ്റിവന്ന പിക്കപ്പ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.