കാഞ്ഞങ്ങാട്: വയറുവേദനയെ തുടർന്ന് ക്ലാസിൽ നിന്നും ബാത്ത് റൂമിലേക്കെന്ന് പറഞ്ഞ് പുറത്ത് പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷെഹീമിനെ (15)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ റെയിൽവെ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. ബേക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കുട്ടി ഉച്ചക്ക് പുറത്ത് പോയതിന് ശേഷം കാണാതായതിനെ തുടർന്ന് ടീച്ചർ വീട്ടിലേക്ക്
വിളിച്ച് കുട്ടി വന്നിരുന്നുവോ എന്ന് വീട്ടുകാരോട് അന്വേഷിച്ചിരുന്നു.തുടർന് വീട്ടുകാർ പോലീസിൽ വിവരം നൽകി. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂച്ചക്കാട് തെക്ക് പുറത്തെ സുബൈർ മൻസിലിൽ സുബൈറിന്റെ മകനാണ്. വിദ്യാർത്ഥിയുടെ മരണം നാട്ടുകാരെ കണ്ണീരിലാക്കി. അതേസമയം സ്കൂളിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ചില ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇത്തരം തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാകും.