പാലക്കുന്ന് അംബിക ആർട്സ് കോളേജ് നാൽപതിന്റെ നിറവിൽ
വാർഷിക ആഘോഷം 28ന്
പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്രവിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള പാലക്കുന്ന് അംബിക ആർട്സ് കോളേജ് നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്നു. ആഘോഷ പരിപാടികൾ 28ന് നടക്കും.പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ‘റൂബി ഫെസ്റ്റ് 2023’ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സിനിമ, സീരിയൽ നടൻ
ഉണ്ണിരാജ് മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30 മുതൽ7.30 വരെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
നാട്ടിലെ അഭ്യസ്തവിദ്യരായ ഒരു കൂട്ടം ചെറുപ്പക്കാർ തുടങ്ങിവെച്ച അംബിക ട്യൂട്ടോറിയൽസ് 1982ൽ വിദ്യാഭ്യാസ സമിതി ഏറ്റെടുക്കുകയായിരുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ട്യൂഷൻ നൽകുന്നതോടൊപ്പം പത്താം തരം തോറ്റപോയവർക്കുള്ള ബാച്ചും അന്ന് തുടങ്ങി. സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികളിൽ നിന്ന് നാമമാത്രമായ ഫീസ്സാണ് അന്ന് വാങ്ങിയിരുന്നത്.അത് ഇന്നും തുടരുന്നുണ്ട് . നിശ്ചിത ശമ്പളമില്ലാതെ കുട്ടികളിൽ നിന്ന് കിട്ടുന്ന പണം വീതിച്ചെടുക്കുന്ന രീതിയായിരുന്നു തുടക്കത്തിൽ. ട്യൂഷൻ ക്ലാസുകളിലൂടെ ആരംഭിച്ച സ്ഥാപനം പിന്നീട് പ്രീ ഡിഗ്രി, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ഡിഗ്രി കോഴ്സുകളിലേക്ക് മാറിയപ്പോൾ സ്ഥാപനം കോളേജ് പരിവേഷമണിഞ്ഞു. തുടർന്നുള്ള നാൾ വഴികൾ ചരിത്രം. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബി. എ, ബികോം കോഴ്സുകളും മോണ്ടിസോറി ടീച്ചേർസ് ട്രെയിനിങ് കോഴ്സും (എം.ടി.ടി.സി ), സ്കോൾ കേരളയുടെ കീഴിൽ ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റിസ്, കമേർഴ്സ് പഠനവുമാണിവിടെ വിലവിലുള്ളത്. നൽപ്പതാം വാർഷികത്തിന്റെ ഭാഗമായി എവിയേഷൻ, കെൽട്രോണിന്റ കമ്പ്യൂട്ടർ ഡിപ്ലോമ (ഡിസിഎ) അടക്കം മറ്റു തൊഴിൽ അധിഷ്ഠിതകോഴ്സുകളും തുടങ്ങാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പ്രിൻസിപ്പൽ വി. പ്രേമലത അറിയിച്ചു.
2017 ൽ കോളേജിന്റ രജത ജൂബിലി ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിച്ചിരുന്നു.