സിസിഎൽ എത്തുന്നു, കേരള ടീമിനെ നയിക്കാൻ കുഞ്ചാക്കോ ബോബൻ, സൽമാൻ ഖാന്റെ ടീമുമായി കാര്യവട്ടത്ത് ഏറ്റുമുട്ടും
ഇന്ത്യൻ സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎൽ) പുതിയ സീണണിന് ഫെബ്രുവരി നാലിന് തുടക്കമാവുന്നു. ഇതേദിവസം തന്നെ മുംബയിൽ കർട്ടൺ റെയ്സർ നടക്കും. സീസണിലെ ആദ്യമത്സരം ഫെബ്രുവരി 18നാണ്.മലയാള താരങ്ങളുടെ കേരള സ്ട്രൈക്കേഴ്സ് ടീം ഇത്തവണയെത്തുന്നത് മറ്റൊരു ക്ളബായ സെലിബ്രിറ്റി ക്രിക്കറ്റ് ക്ളബുമായി ചേർന്നാണ്. സി3 കേരള സ്ട്രൈക്കേഴ്സ് എന്നാണ് ടീമിന്റെ പുതിയ പേര്.കേരളതാരങ്ങളുടെ 20 അംഗ ടീമിനെ നിശ്ചയിച്ചുകഴിഞ്ഞു.കുഞ്ചാക്കോ ബോബനാണ് ക്യാപ്ടൻ. മോഹൻലാൽ നോൺ പ്ളേയിംഗ് ക്യാപ്ടനായി തുടരും. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത്ത് സുകുമാരൻ, വിജയ് യേശുദാസ്, സൈജു കുറുപ്പ്, ആന്റണി വർഗീസ്, വിനു മോഹൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, സിദ്ധാർത്ഥ് മേനോൻ, മണിക്കുട്ടൻ, ഷഫീഖ് റഹ്മാൻ, വിവേക് ഗോപൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.സിസിഎല്ലിന്റെ രണ്ട് മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഇതിലൊന്നിൽ കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താരങ്ങളുടെ ക്ളബായ മുംബയ് ഹീറോസിനെ നേരിടും. സൽമാനാണ് ടീമിന്റെ നോൺ പ്ളേയിംഗ് ക്യാപ്ടൻ. കർണാടകയും പഞ്ചാബുമാണ് രണ്ടാം മത്സത്തിൽ കാര്യവട്ടത്ത് ഏറ്റുമുട്ടുന്നത്.