ആസിഫ് അലിയും മമ്തയും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’; ആദ്യ ഗാനം പുറത്തിറങ്ങി
ആസിഫ് അലിയും, മമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നാലുമണിപ്പൂവുകണക്കേ’ എന്നുതുടങ്ങുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന് പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. വി.എസ്.എല്‍ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. നവാഗതനായ കേദാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹരിശങ്കറാണ് ആലാപനം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് -വിജയ് നെല്ലിസ്, സുധീര്‍ ബാദര്‍, ലതീഷ് കുട്ടപ്പന്, കോ പ്രൊഡ്യൂസര്‍സ് -സിജു വര്‍ഗ്ഗീസ്, മിജു ബോബന്, ഛായാഗ്രഹണം -ഫൈയ്സ് സിദ്ധിഖ്, എഡിറ്റിംഗ് -ജിത്ത് ജോഷി, കലാസംവിധാനം -ത്യാഗു തവനൂര്‍. മേക്കപ്പ് -പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍ -സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം -അലക്സ് ഇ. കുര്യന്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് -വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍ -ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ് -വിനോദ് സോമസുന്ദരന്‍, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ -പപ്പെറ്റ് മീഡിയ.