മലപ്പുറം: സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്സീന് (9) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അദ്ധ്യാപികയുടെ മകനാണ് ഫര്സീന്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടികളെയും കൊണ്ട് സകൂളിലേക്ക് വരുകയായിരുന്നു ബസ്.നടുവിലായി സ്ഥാപിച്ച വാതിലിന്റെ ഇടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് വിദ്യാര്‍ത്ഥി മരിച്ചത്.മലപ്പുറം താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്കൂള്‍ ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതാണ് അപകടത്തിന് കാരണമായതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.