നാലുനില കെട്ടിടം തകർന്ന് വീണ് മൂന്ന് മരണം; മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത് നിരവധിപേർ
ലക്നൗ: ഉത്തർപ്രദേശിൽ നാലുനില കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. തലസ്ഥാനമായ ലക്നൗവിലെ വസീർ ഹസൻഗഞ്ച് റോഡിലാണ് സംഭവം. നിരവധിപേർ മണിക്കൂറുകളായി കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
പൊലീസും എൻഡിആർഎഫ് സംഘവും സംഭവ സ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. എട്ടോളം പേർ കെട്ടിടത്തിനടിയിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹിയിലുൾപ്പെടെ വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണോ കെട്ടിടം തകർന്ന് വീണതെന്ന് പരിശോധിക്കുന്നുണ്ട്.