പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ പേര്; വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റില്‍
കുറ്റിപ്പുറം: പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആള് പോക്സോ കേസില്‍ അറസ്റ്റില്‍. കുറ്റിപ്പുറം ചോലവളവില്‍ ഞായന്‍കോട്ടില്‍ ബഷീറിനെ(40)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ബഷീര്‍ ഏതാനും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. കുറ്റിപ്പുറം, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.