പ്രണയം നടിച്ച് പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച നാടൻപാട്ടുകാരൻ പിടിയിൽ
വട്ടപ്പാറ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്തു. കൊഞ്ചിറ ഉടയൻ പാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു ( 22 ) ആണ് അറസ്റ്റിലായത്. രണ്ടുവർഷംമുമ്പാണ് ഫേസ്ബുക്കിലൂടെ പെൺകുട്ടിയുമായി അടുക്കുന്നത്. തുടർന്ന് അമ്മയില്ലാത്ത സമയങ്ങളിൽ ,ഫോണിൽ വിളിച്ച് പെൺകുട്ടിയുമായി കൂടുതൽ അടുത്തു. പ്രതിയുടെ വട്ടപ്പാറയിലെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.
നാടൻ പാട്ടുകാരനായ പ്രതി ഇക്കഴിഞ്ഞ 15 ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ച് താമസിച്ചുവരവേ , പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരുമിച്ച് താമസിക്കുന്നതായി പൊലിസിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വട്ടപ്പാറ പൊലിസ് പ്രതിയെ കോടതിയിൽ ഹാജരാക്കി